തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
അടൂർ: ശിവപഞ്ചാക്ഷരി മന്ത്രങ്ങളാലും പഞ്ചവാദ്യഘോഷങ്ങളാലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്നലെ ബിംബശുദ്ധി ക്രിയകൾ,ചതുർശുദ്ധിധാര, 25 കലശം എന്നിവയ്ക്ക് ശേഷം രാവിലെ പതിനൊന്ന് മണിയോടെ ഉടയാൻ നടയിൽ കരവിളിച്ച് താംബൂല സമർപ്പണം നടത്തി. തുടർന്ന് കൊടിയേറ്റ് സദ്യയ്ക്ക് തുടക്കം കുറിച്ചു. 201 പറഅരിയുടെ വിഭവസമൃദ്ധമായ സദ്യയായിരുന്നു ഒരുക്കിയത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രി താഴമൺ മഠത്തിൽ കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി പ്രതീഷ് ഭട്ടതിരി സഹകാർമ്മികനായിരുന്നു. ഇന്നുമുതൽ രാവിലെ 10.45 ന് കളഭാഭിഷേകം, 11.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം. വൈകിട്ട് 6.30 ന് ദീപാരാധന, രാത്രി 8.30 ന് പുഷ്പാഭിഷകം എന്നീ ചടങ്ങുകൾ നടക്കും. ഇന്ന് വൈകിട്ട് 7.30ന് ചെട്ടികുളങ്ങര മറ്റംവടക്ക് ശ്രീകൃഷ്ണവിലാസംകുത്തി യോട്ട സമിതിയുടെ കുത്തിയോട്ട പാട്ടും ചുവടും. 22ന് വൈകിട്ട് 5.30ന് ഏലൂർ ബിജുവിന്റെ സോപാനസംഗീതം, രാത്രി 7ന് നൃത്തനിലാവ്, 9ന് നാടകം. 23ന് വൈകി ട്ട് 5.30ന് ശ്രീ ശങ്കരകലാപീഠം വിദ്യാർത്ഥികളുടെ ചെണ്ട അരങ്ങേറ്റം. രാത്രി 7ന് ഉളനാട് സ്കൂൾ ഓഫ് ഡാൻസ് നാട്യശാലയുടെ നൃത്തസന്ധ്യ, രാത്രി 9 ന് കാക്കാരിശ്ശിനാടകം. 24 ന് രാവിലെ വൈകിട്ട് 5.30ന് സോപാന സംഗീതം. രാത്രി 7 ന് സത്സംഗ്, 8.45 ന് തോൽ പ്പാവകൂത്ത്, 25ന് രാത്രി 7ന് സുനിൽ വള്ളോന്നിൽ നയിക്കുന്ന നാടൻ പാട്ടുകൾ, 26ന് രാത്രി 10.45 ന് വൈകിട്ട് 5.30 ന് പാഠകം. 7 ന് കലാമണ്ഡലം സുരഭി സോമന്റെ സംഗീത സംഗീത സദസ്സ്. രാത്രി 8 ന് ഡാൻസ് ഡ്രാമ, 27ന് രാവിലെ വൈകിട്ട് 7ന് നാമജപലഹരി, രാത്രി 8.45 ന് നൃത്തസന്ധ്യ. 28ന് വൈകിട്ട് 6.30 ന് സോപാനസംഗീതം, 7ന് നാടൻപാട്ട് കരിന്തലക്കൂട്ടം, രാത്രി 8.30ന് പുഷ്പാഭിഷേകം. 10.30 ന് പള്ളിവേട്ട. ആറാട്ടുദിവസമായ മാർച്ച് ഒന്നിന് രാവിലെ 4 ന് പള്ളിയുണർത്തൽ, വൈകിട്ട് 3.30 ന് ശ്രീധർമ്മശാസ്താനടയിൽ നാളികേരം ഉടച്ച് കരവിളി, 4 ന് കെട്ടുകാഴ്ച്ച, രാത്രി 7ന് നാദസ്വര കച്ചേരി. 8.30ന് വീണക്കച്ചേരി, 11ന് നൃത്തനാടകം. പുലർച്ചെ 5ന് ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളിപ്പ്.