എം.സി.എഫുകൾ ഉദ്ഘാടനം ചെയ്തു
Tuesday 21 February 2023 12:05 AM IST
വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ഹരിതസേനയ്ക്ക് ഇനി സുരക്ഷിതമായി സാധനങ്ങൾ സൂക്ഷിക്കാം. ഹരിതസേന ശേഖരിക്കുന്ന മാലിന്യങ്ങൾ തത്ക്കാലം സൂക്ഷിക്കുന്നതിനായി എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് പി.ടി നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ സ്ഥിരംസമിതി അംഗങ്ങളായ സി.നാരായണൻ , കെ. മധുസൂദനൻ ,ശ്യാമള പൂവേരി എന്നിവരും ജനപ്രതിനിധികളായ സവിത കെ.കെ, റീന പി.പി ,ബിന്ദു ടി, ലളിത എൻ.ടി.കെ, ജിഷ കെ, സജിത കുമാരി സി.കെ, പ്രസാദ് വിലങ്ങിൽ ,രാജൻ ടി.എം, രാജീവൻ ആശാരി മീത്തൽ സെക്രട്ടറി നിഷ.എൻ തയ്യിൽ ,വി.ഇ.ഒ മാരായ വിപിൻകുമാർ, വിനീത, റീജ ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു