കുറ്റ്യാടിയിൽ പരിവാർ കൂട്ടായ്മ
Tuesday 21 February 2023 12:00 AM IST
കുറ്റ്യാടി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ ഒരു കൂട്ടായ്മ കുറ്റ്യാടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഒ.വി ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പരിവാർ കേരള സെക്രട്ടറി സുലൈഖ അബൂട്ടി അദ്ധ്യക്ഷത വഹിച്ചു. പരിവാർ കോഴിക്കോട് പ്രസിഡന്റും, നാഷണൽ പരിവാർ മെമ്പറുമായ പ്രൊഫ.കോയോട്ടി മുഖ്യപ്രഭാഷണം നടത്തി. കുന്നുമ്മൽ, കുറ്റ്യാടി പഞ്ചായത്ത് പരിവാർ കമ്മിറ്റി രൂപീകൃതമായി. കുറ്റ്യാടി പരിവാർ പ്രസിഡന്റ് റീബ സ്വാഗതവും സെക്രട്ടറി അനന്തൻ നന്ദിയും പറഞ്ഞു. ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് പരിവാർ.