രാജേന്ദ്രൻ എടത്തുംകരയ്ക്ക് അവാർഡ് സമ്മാനിച്ചു
Tuesday 21 February 2023 1:05 AM IST
വടകര: സഹകാരിയും സാമൂഹ്യപ്രവർത്തകനുമായ അരൂർ പത്മനാഭന്റെ സ്മരണയ്ക്കായി പാപ്കോസ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം രാജേന്ദ്രൻ എടത്തുംകരയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിച്ചു. എടോടി ലക്ഷ്മി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എഴുത്തിലെ ഇടവേളയിലുണ്ടായ മൗനത്തെ മറികടന്ന എഴുത്താണ് രാജേന്ദ്രന്റെ ഞാനും ബുദ്ധനും എന്ന നോവലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ അർത്ഥത്തിലും സമർപ്പിത സാമൂഹ്യ പ്രവർത്തകനായിരിക്കണം ഒരു രാഷ്ട്രീയക്കാരൻ എന്ന് പഠിപ്പിച്ച പൊതുപ്രവർത്തനായിരുന്നു അരൂർ പത്മനാഭനെന്നും അദ്ദേഹം അനുസ്മരിച്ചു. എ.സുബ്രഹ്മണ്യൻ, വി.ടി.മുരളി, എം.സി. വടകര, അഡ്വ.സി.വത്സലൻ, ബാബു ഒഞ്ചിയം, കാവിൽ രാധാകൃഷണർ, പുറന്തോടത്ത് സുകുമാരൻ എന്നിവർ പ്രസംഗിച്ചു. അഡ്വ.ഐ.മൂസ അദ്ധ്യക്ഷനായിരുന്നു. തേറത്ത് കുഞ്ഞികൃഷ്ണൻ സ്വഗതവും രമേഷ് നൊച്ചാട്ട് നന്ദിയും പറഞ്ഞു.