മഞ്ജു പ്രസന്നൻപിള്ള കേരള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ

Tuesday 21 February 2023 4:17 AM IST

തിരുവനന്തപുരം:കേരള തപാൽ സർക്കിളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ആയി ആലപ്പുഴ സ്വദേശി മഞ്ജു പ്രസന്നൻപിള്ള ചുമതലയേറ്റു.1991ലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥയാണ്.എഴുത്തുകാരിയും കവയിത്രിയുമാണ്.പ്രമുഖ കലാകാരനായ എസ്.ജി. വാസുദേവിനെക്കുറിച്ചുള്ള "വൃക്ഷ",ഫാത്തിമ അഹമ്മദ്, സോമനാഥ് മൈതി, യശ്വന്ത് ഷിർവാദ്കർ തുടങ്ങിയകലാകാരന്മാരെക്കുറിച്ചുള്ള കുറിപ്പുകൾ തുടങ്ങിയവയാണ് പ്രധാനകൃതികൾ,ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും എം.ബി.എയുംനേടിയിട്ടുണ്ട്. പോസ്റ്റ്മാസ്റ്റർ ജനറൽ, തമിഴ്നാട് വെസ്റ്റേൺറീജിയൻ,ഡെപ്യൂട്ടിഡയറക്ടർജനറൽ (ഫിനാൻഷ്യൽ സർവീസസ്), ന്യൂഡൽഹി,ജനറൽ മാനേജർ (ബിസിനസ് ഡെവലപ്പ്‌മെന്റ്)പോസ്റ്റൽ
ഡയറക്ടറേറ്റ് പദവികൾ വഹിച്ചിട്ടുണ്ട്. കേന്ദ്രവാണിജ്യ
മന്ത്രാലയം,ടെലികോംവകുപ്പ്,കർണാടക ഗവണ്മെന്റ് എന്നിവിടങ്ങളിൽ
ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.ബീഹാറിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ആയ സുജിത് ചൗധരിയാണ് ഭർത്താവ്.ഒരുമകനുണ്ട്.

Advertisement
Advertisement