കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് സംസ്ഥാന കൺവെൻഷൻ

Tuesday 21 February 2023 4:23 AM IST

തൃശൂർ: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ 22, 23 തീയതികളിൽ സംഗീതനാടക അക്കാഡമി റീജിയണൽ തിയേറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ 10ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യും. നാനൂറോളം പ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എം.അബൂബക്കർ സിദ്ദിക്ക് അദ്ധ്യക്ഷത വഹിക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ പുതിയ താരിഫ് നടപ്പാക്കുമ്പോൾ പേ ചാനൽ നിരക്ക് ഭീമമായി വർദ്ധിക്കും. ഇത് കേബിൾ ടി.വി മാസവരിസംഖ്യ വർദ്ധിക്കാൻ ഇടയാക്കും. ഇതിനെതിരായ നിലപാടാണ് അസോസിയേഷനുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം.അബൂബക്കർ സിദ്ദിക്ക്, ജനറൽ സെക്രട്ടറി കെ.വി.രാജൻ, സ്വാഗതസംഘം ജന. കൺവീനർ പി.ബി.സുരേഷ്, വൈസ് ചെയർമാൻ ടി.ഡി.സുഭാഷ്, കൺവീനർ പി.ആന്റണി എന്നിവർ പങ്കെടുത്തു.