പാരന്റിംഗ് മോട്ടിവേഷൻ ക്ലാസ് നടത്തി
Tuesday 21 February 2023 1:36 AM IST
രാമനാട്ടുകര: അഴിഞ്ഞിലം തളി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ് .എസിന്റെ സഹായത്തോടെ പാരന്റിംഗ് മോട്ടിവേഷൻ ക്ലാസ് നടത്തി. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത പി.എം, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് ,അഴിഞ്ഞിലം ആർട്സ് ക്ലബ് സെക്രട്ടറി കെ.എം വേണുഗോപാൽ , അക്കാദമിക് കൗൺസിൽ ചെയർമാൻ കെ.കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു . ക്ലാസെടുത്ത ഡോ.ടി മുഹമ്മദ് സലീമിനും ,എൻ .
എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദിനുമുള്ള ഉപഹാരം പ്രസിഡന്റ് പി.എം വാസുദേവൻ നൽകി. അഴിഞ്ഞിലം ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ലൈബ്രറി പുസ്തകം വിതരണം ചെയ്തു. സെക്രട്ടറി കെ.പ്രേമരാജൻ സ്വാഗതവും പി.പി.വിനിത നന്ദിയും പറഞ്ഞു