ജൈവവൈവിദ്ധ്യ കോൺഗ്രസ് സമാപിച്ചു
Tuesday 21 February 2023 12:05 AM IST
കോഴിക്കോട്: സംസ്ഥാനജൈവവൈവിദ്ധ്യ ബോർഡിന്റെ രണ്ടാം സംസ്ഥാന ജൈവവൈവിദ്ധ്യ കോൺഗ്രസ് സമാപിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജൈവവൈവിദ്ധ്യ കോൺഗ്രസ് നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്കും പ്രദർശനവിഭാഗത്തിൽ നടന്ന മത്സരത്തിലെ വിജയികൾക്കും അദ്ദേഹം സമ്മാനങ്ങൾ നൽകി. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ് അദ്ധ്യക്ഷനായിരുന്നു.
കെ.എസ്.ബി.ബി മെമ്പർമാരായ ഡോ.കെ സതീഷ് കുമാർ, ഡോ ടി എസ് സ്വപ്ന, ഡോ കെ.ടി ചന്ദ്രമോഹൻ, ഡോ പ്രമോദ്.ജി കൃഷ്ണൻ ഐ.എഫ്.എസ്, കൺവീനർ അബ്ദുൽ റിയാസ് കെ,ജോയിന്റ് കൺവീനർ ഡോ.യു.കെ.എ സലിം എന്നിവർ പങ്കെടുത്തു. കെ എസ് ബി ബി മെമ്പർ കെ.വി ഗോവിന്ദൻ സ്വാഗതവും കെ.എസ്.ബി.ബി മെമ്പർ സെക്രട്ടറി ഡോ സന്തോഷ് കുമാർ എ.വി നന്ദിയും പറഞ്ഞു.