കിഷോർ കരമനയ്ക്കും ശങ്കർ സുബ്രഹ്മണിക്കും മീഡിയ അവാർഡ്

Tuesday 21 February 2023 4:16 AM IST

തിരുവനന്തപുരം: മൗലി ഫിലിംസ് ടെലിവിഷൻ മീഡിയ അവാർഡിന് കൗമുദി ടി.വിയിലെ ചീഫ് പ്രൊഡ്യൂസർ കിഷോർ കരമനയും കാമറാമാൻ ശങ്കർ സുബ്രഹ്മണിയും അർഹരായി. മികച്ച പാരിസ്ഥിതിക പരിപാടിയായി തിരഞ്ഞെടുത്ത കൗമുദി ടി.വിയിലെ സ്‌നേക്ക് മാസ്റ്ററാണ് കിഷോറിനെ അവാർഡിന് അർഹനാക്കിയത്. മികച്ച ന്യൂസ് കാമറാമാനുള്ള അവാർഡിനാണ് ശങ്കർ സുബ്രഹ്മണിയെ തിരഞ്ഞെടുത്തത്. നാളെ വൈകിട്ട് അഞ്ചിന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.