ബീച്ച് അംബ്രല്ല വിതരണം
Tuesday 21 February 2023 12:24 AM IST
പത്തനംതിട്ട : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യ ബീച്ച് അംബ്രല്ല നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ശേഷം 2.30ന് പത്തനംതിട്ട മുനിസിപ്പൽ ഹാളിൽ നടത്തും. സംസ്ഥാന ഭാഗ്യക്കുറി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അംബ്രല്ല വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിക്കും. ഫോൺ : 0468 2222709.