കയ്യേറ്റഭൂമി തിരിച്ചുപിടിക്കും: മന്ത്രി രാജൻ
Tuesday 21 February 2023 1:53 AM IST
തിരുവനന്തപുരം: ഹാരിസൺ തോട്ടഭൂമി കേസിൽ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റവന്യു മന്ത്രി കെ .രാജൻ പറഞ്ഞു. നിലവിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് 62 കേസുകൾ ഉണ്ടെന്നും അതെല്ലാം ഫലപ്രദമായി നടത്തുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് നടത്തിപ്പിന് സംസ്ഥാന തലത്തിൽ അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. ഈ മാസം ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കും. ബാക്കിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഉടൻ കേസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 2019 ലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് ഫയൽ ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് റവന്യു വകുപ്പ് നിർദേശം നൽകിയത്.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.