കേരള സർവകലാശാല പരീക്ഷാഫലം

Tuesday 21 February 2023 1:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 2 വരെ അപേക്ഷിക്കാം.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം വർഷ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി ഫെബ്റുവരി 21 മുതൽ 28 വരെ പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ- അഞ്ച്) ഹാജരാകണം.