റൺവേ അടയ്ക്കും

Tuesday 21 February 2023 12:08 AM IST

ശംഖുമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ വൈകുനേരം 4.30 വരെ അടച്ചിടും. ഈ സമയത്ത് തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫും ലാൻഡിംഗും നടത്തേണ്ട പത്തോളം വിമാനങ്ങളുടെ സമയങ്ങളിലാണ് മാറ്റം വരുന്നത്.