മേഘാലയയിലേക്ക് മോദിയും രാഹുലും

Tuesday 21 February 2023 12:00 AM IST

ന്യൂഡൽഹി:എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് നാഗലാന്റിലും രാഹുൽ ഗാന്ധി നാളെ മേഘാലയയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായും മേഘാലയയിലെ റാലിയിൽ പ്രസംഗിക്കും.

അതിനിടെ 24 ന് എത്തുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മേഘാലയ സർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് കെ സാഗ്മയുടെ സ്വന്തം മണ്ഡലമായ സൗത്ത് ടുറയിലെ പി.എ സാഗ്മ സ്റ്റേഡിയത്തിലെ റാലിക്കാണ് അനുമതി നിഷേധിച്ചത്. സ്റ്റേഡിയത്തിൽ പണി നടക്കുന്നതിനെ തുടർന്നാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിന് പോകുകയായിരുന്ന വാൻ മറിഞ്ഞ് അഞ്ച് സ്ത്രീകൾ മരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് ഖാർകുട്ടയ്ക്കടുത്തുള്ള ബോൾ മെഡാങ്ങിലാണ് സംഭവം.

ഒ​വൈ​സി​യു​ടെവീ​ടി​നു​ ​നേ​രെ​ ​ആ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി​:​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​മ​ജ്‌​ലി​സ്-​ഇ​-​ഇ​ത്തേ​ഹാ​ദു​ൽ​ ​മു​സ്‌​ലി​മീ​ൻ​ ​(​എ.​ഐ.​എം.​ഐ.​എം​)​ ​നേ​താ​വ് ​ഒ​വൈ​സി​യു​ടെ​ ​ഡ​ൽ​ഹി​ ​അ​ശോ​കാ​ ​റോ​ഡി​ലെ​ ​വ​സ​തി​യി​ലെ​ ​ജ​നാ​ല​ക​ൾ​ ​അ​ജ്ഞാ​ത​രാ​യ​ ​അ​ക്ര​മി​ക​ൾ​ ​എ​റി​ഞ്ഞ് ​ത​ക​ർ​ത്തു.​ ​ഞാ​യ​റാ​ഴ്‌​ച​ ​വൈ​കി​ട്ട് ​സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​ഒ​വൈ​സി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജ​യ്‌​പൂ​രി​ലാ​യി​രു​ന്നു.​ 2014​ന് ​ശേ​ഷം​ ​നാ​ലാം​ ​ത​വ​ണ​യാ​ണ് ​വീ​ട് ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ​ഹൈ​ദ​രാ​ബാ​ദ് ​എം.​പി​കൂ​ടി​യാ​യ​ ​ഒ​വൈ​സി​ ​പ​റ​ഞ്ഞു.​ ​പാ​ർ​ല​മെ​ന്റ് ​സ്ട്രീ​റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.