എം.വി. ഗോവിന്ദൻ നടത്തേണ്ടത് ജീർണോദ്ധാരണ യാത്ര: കെ.സുരേന്ദ്രൻ
Tuesday 21 February 2023 2:10 AM IST
കോഴിക്കോട്: എം.വി.ഗോവിന്ദൻ സ്വന്തം പാർട്ടിയെ നന്നാക്കാൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടകളും മാഫിയാ സംഘങ്ങളും കൈയടക്കിയ സി.പി.എമ്മിന്റെ നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സ്വർണക്കടത്ത് സംഘങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണം.പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ജനങ്ങളെ കരുതൽ തടങ്കലിലാക്കുകയാണ്. ഈദി അമീനെ പോലെയുള്ള മുഖ്യമന്ത്രിയുടെ ഫാഷിസ്റ്റ് ഭരണരീതി അവസാനിപ്പിച്ചില്ലെങ്കിൽ യുവജന സംഘടനയുടെ പ്രതിഷേധങ്ങൾ ബി.ജെ.പി ഏറ്റെടുക്കും.മുഖ്യമന്ത്രി പോവുന്നിടത്തെല്ലാം പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.