നിദ ഫാത്തിമയുടെ മരണം: സൈക്കിൾ പോളോ ഫെഡറേഷൻ സെക്രട്ടറി ഹാജരാകണം
Tuesday 21 February 2023 1:12 AM IST
കൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്‌പൂരിലെത്തിയ ആലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്താനായി സൈക്കിൾ പോളോ ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ദിനേശ് സാൻവെ മാർച്ച് 10ന് നേരിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരള സെക്രട്ടറി പ്രവീൺ ചന്ദ്രനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കി. നിദ ഫാത്തിമയുടെ മരണത്തിന് കാരണം ഫെഡറേഷൻ സെക്രട്ടറിയടക്കമുള്ളവർ നിരുത്തരവാദപരമായി പെരുമാറിയതാണെന്ന് ആരോപിച്ച് കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.