ആകാശല്ല പാർട്ടിയുടെ മുഖം: പി. ജയരാജൻ

Tuesday 21 February 2023 12:00 AM IST

മട്ടന്നൂർ(കണ്ണൂർ): സി.പി.എമ്മിന് കടുത്ത വെല്ലുവിളിയായി തീർന്ന 'തില്ലങ്കേരി തലവേദന"തീർക്കാൻ മട്ടന്നൂരിനടുത്ത് തില്ലങ്കേരിയിൽ വിളിച്ചുചേർത്ത രാഷ്ട്രീയ വിശദീകരണയോഗത്തിൽ ആകാശിനെയും കൂട്ടരെയും പൂർണമായി പാർട്ടി തിരസ്കരിച്ചു. ജില്ലാസെക്രട്ടറി എം.വി. ജയരാജന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രണ്ടുതവണ ആകാശിന്റെ പേരെടുത്തു പറഞ്ഞും ഇടയ്ക്കിടയ്ക്ക് ഒളിയമ്പെയ്തുമാണ് വിമർശിച്ചത്.

525 പാർട്ടി മെമ്പർമാരുണ്ട് തില്ലങ്കേരിയിൽ. അവരാണ് പാർട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. താൻ ജില്ല സെക്രട്ടറി ആയപ്പോൾ ആകാശിനെ പുറത്താക്കി. എടയന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും പാർട്ടി പുറത്താക്കി. ആ സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തിൽ പാർട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താൻ അന്ന് ജില്ല സെക്രട്ടറിയാണ്. എടയന്നൂരിൽ മരിച്ച ആളെ മാത്രം കോൺഗ്രസ് ഇപ്പോൾ ഓർക്കുന്നു. എന്നാ, ആർ.എസ്.എസ് കൊലപ്പെടുത്തിയ കോൺഗ്രസുകാരെ കോൺഗ്രസ് മറന്നുപോവുന്നു. സംരക്ഷിക്കാതിരിക്കുമ്പോൾ പല വഴിക്ക് സഞ്ചരിക്കേണ്ടി വരും എന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി. പാർട്ടിക്ക് പാർട്ടിയുടെ വഴി. സി.പി.എമ്മിൽ ഭിന്നതയില്ല. എല്ലാ കാലത്തും ക്വട്ടേഷനെ എതിർത്തവരാണ് സി.പി.എമ്മെന്നും പി. ജയരാജൻ വ്യക്തമാക്കി. തില്ലങ്കേരിയിൽ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു. സി.പി.എമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനും ശ്രമിക്കുന്നു. താനും ഇ.പിയും തമ്മിലുള്ള പ്രശ്നമാണ് ഇതിനു പിന്നിലെന്ന് തന്നെ സമീപിച്ച മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞു. എന്നാൽ, ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്. കഴിഞ്ഞദിവസവും കണ്ടതാണ്. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ജയരാജൻ പറഞ്ഞു.

പാർട്ടി എൽപ്പിച്ച ചുമതല

ഷുഹൈബ് വധം പാർട്ടി ഏൽപ്പിച്ചിട്ട് താൻ ചെയ്തതാണെന്ന് വെളിപ്പെടുത്തി സി.പി.എമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാൻ തില്ലങ്കേരിയിൽ പോയി പ്രസംഗിക്കാൻ പി. ജയരാജനെ സംസ്ഥാന നേതൃത്വം തന്നെയാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോദ്ധ്യം വരണമെങ്കിൽ പി. ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നായിരുന്നു നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സി.പി.എം നേരത്തെ കർശന മുന്നറിയിപ്പും നൽകിയിരുന്നു.

യോ​ഗ​ത്തി​ൽ​ ​ആ​കാ​ശി​ന്റെ​ ​അ​ച്ഛ​നും

ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എം​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​ആ​കാ​ശി​ന്റെ​ ​അ​ച്ഛ​ൻ​ ​വ​ഞ്ഞേ​രി​ ​ര​വി​യും​ ​പ​ങ്കെ​ടു​ത്തു.​ ​ഇ​ദ്ദേ​ഹം​ ​ത​ന്നെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​കാ​ശി​നെ​ ​ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ​ ​കോ​ട​തി​യി​ലെ​ത്തി​യ​ത്.​ ​പാ​ർ​ട്ടി​ ​വ​ഞ്ഞേ​രി​ ​ബ്രാ​ഞ്ച് ​അം​ഗ​മാ​ണ് ​ര​വി. പൊ​തു​യോ​ഗ​ത്തി​ൽ​ ​ആ​കാ​ശി​നെ​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​ഷാ​ജി​ ​തി​ല്ല​ങ്കേ​രി​ ​വെ​ല്ലു​വി​ളി​ച്ചു.​ ​തി​ല്ല​ങ്കേ​രി​ക്ക് ​പു​റ​ത്ത് ​പാ​ർ​ട്ടി​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​എ​ന്തെ​ങ്കി​ലും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ആ​കാ​ശ് ​പ​റ​യ​ണം.​ ​ഷാ​ജ​റി​നെ​ ​കൊ​ണ്ട് ​ട്രോ​ഫി​ ​കൊ​ടു​പ്പി​ച്ച​ത് ​ആ​കാ​ശി​ന്റെ​ ​ബു​ദ്ധി​യാ​ണ്.​ ​ക്വ​ട്ടേ​ഷ​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഷാ​ജ​റും​ ​എ​ന്ന് ​വ​രു​ത്തി​ ​തീ​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ഇ​തി​നു​ ​പി​ന്നി​ൽ.​ ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​മു​ത​ൽ​ ​പാ​ർ​ട്ടി​ക്ക് ​അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ആ​കാ​ശ് ​ന​ട​ത്തി​യ​തെ​ന്നും​ ​പ​റ​ഞ്ഞു.

ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യു​ടെ ജാ​മ്യം​ ​റ​ദ്ദാ​ക്കാ​ൻ​ ​ഹ​ർ​ജി

ത​ല​ശ്ശേ​രി​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യു​ടെ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സ് ​കോ​ട​തി​യി​ൽ​ ​ഹ​‌​ർ​ജി​ ​ന​ൽ​കി.​ ​ആ​കാ​ശ് ​ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ​ ​ലം​ഘി​ച്ച​താ​യി​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​കെ.​ ​അ​ജി​ത് ​കു​മാ​ർ​ ​മു​ഖേ​ന​ ​ത​ല​ശ്ശേ​രി​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്. 2019​ൽ​ ​കൊ​ല​പാ​ത​ക​ക്കേ​സി​ൽ​ ​ജാ​മ്യം​ ​ന​ൽ​കു​മ്പോ​ൾ,​ ​മേ​ലി​ൽ​ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട​രു​തെ​ന്ന​ ​വ്യ​വ​സ്ഥ​ ​ലം​ഘി​ച്ച​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​മു​ഴ​ക്കു​ന്ന്,​ ​മ​ട്ട​ന്നൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ൽ​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ൾ​ ​ചാ​ർ​ജ് ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​കോ​ട​തി​യെ​ ​ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 2018​ ​ഫെ​ബ്രു​വ​രി​ 12​നാ​ണ് ​മ​ട്ട​ന്നൂ​രി​ന​ടു​ത്തു​വ​ച്ച് ​ഷു​ഹൈ​ബ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​കേ​സി​ലെ​ ​ഒ​ന്നാം​പ്ര​തി​യാ​ണ് ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി.