സ്ത്രീകൾക്ക് നിക്ഷേപ പദ്ധതി മേള

Tuesday 21 February 2023 2:24 AM IST

തിരുവനന്തപുരം: സ്ത്രീകൾക്ക് കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതിയായ മഹിളാ സമ്മാൻ ബചത് പത്ര യോജനയിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രത്യേക മേള സംസ്ഥാനത്തെ പോസ്റ്റ്‌ ഓഫീസുകളിൽ ഇന്നലെ ആരംഭിച്ചു.24ന് സമാപിക്കും.സ്ത്രീകൾക്ക് ചെറിയ തുക എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്.രണ്ടരലക്ഷം രൂപവരെയുള്ള പരിധിയിൽ രണ്ടുവർഷമാണ് കാലാവധി. 7.5%പലിശ ലഭിക്കും.കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ചെറിയ തുകകൾ പിൻവലിക്കാനാകും.