നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലെങ്കിൽ നടപടി
Monday 20 February 2023 11:25 PM IST
തിരുവനന്തപുരം: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഓരോതരം വാഹനത്തിലെയും നമ്പർ പ്ലേറ്റുകളുടെ വലിപ്പവും നിറവും സംബന്ധിച്ച മാനദണ്ഡം മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന തരത്തിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ല. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്ടി ബാറുകളും പാടില്ല. പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകി.