ക്രിമിനൽ ബന്ധം: ഉന്നത പൊലീസ് യോഗം ഇന്ന്
Tuesday 21 February 2023 12:00 AM IST
തിരുവനന്തപുരം: പൊലീസുകാരുടെ ക്രിമിനൽ കേസുകളും ഗുണ്ടാ- മാഫിയാ ബന്ധവും ചർച്ച ചെയ്യാൻ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. പൊലീസ് മേധാവി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്റലിജൻസ് മേധാവിയും ഐ.ജി, ഡി.ഐ.ജിമാരും ജില്ലാ പൊലീസ് സൂപ്രണ്ടുമാരും പങ്കെടുക്കും. 3 മാസത്തെ കേസുകളുടെ അവലോകനവും നടക്കും. ക്രിമിനൽ കേസുകളുള്ള പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവിമാർ നൽകാത്തതും ജില്ലകളിലെ സ്പെഷ്യൽബ്രാഞ്ചിനെ ശക്തിപ്പെടുത്തുന്നതും ലഹരിവിൽപ്പനയ്ക്ക് തടയിടുന്നതും ചർച്ചചെയ്യും.