ആർ. മാധവ് ചന്ദ്രന് റോട്ടറിയുടെ പരമോന്നത ബഹുമതി

Tuesday 21 February 2023 1:43 AM IST
മാധവ് ചന്ദ്രൻ

കൊച്ചി: റോട്ടറി മുൻ ഗവർണർ ആർ. മാധവ് ചന്ദ്രനെ ഈവർഷത്തെ റോട്ടറി സർവീസ് എബൗവ് സെൽഫ് അവാർഡിന് തിരഞ്ഞെടുത്തു. സന്നദ്ധ സേവന മേഖലകളിൽ ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച ലോകത്തെ 150 വ്യക്തികളെയാണ് റോട്ടറി ഇന്റർനാഷണലിന്റെ പരമോന്നത ബഹുമതിയായ 'സർവീസ് എബൗവ് സെൽഫ്' അവാർഡ് നൽകി ആദരിക്കുന്നത്. റോട്ടറിയുടെ ഗവർണറായും കാൻക്യൂർ ഫൗണ്ടേഷൻ സെക്രട്ടറിയായും മാനേജ്‌മെന്റ് സംഘടനയായ കെ.എം.എയുടെ പ്രസിഡന്റായും മാധവ് ചന്ദ്രൻ നേതൃത്വം നൽകുന്ന സേവന,​ വികസന പദ്ധതികൾ വിലയിരുത്തിയാണ് അവാർഡ്. മേയ് അവസാനം മെൽബണിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് റോട്ടറി അധികൃതർ അറിയിച്ചു.