ട്രഷറി ഇടപാട് പരിധി 10 ലക്ഷമായി കുറച്ചു

Tuesday 21 February 2023 4:58 AM IST

കൊച്ചി: സംസ്ഥാനത്ത് ട്രഷറി ഇടപാടുകളുടെ പരിധി 25ൽ നിന്ന് 10 ലക്ഷമാക്കി കുറച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിത്.

ചെക്കുകൾ മാറുന്നതിനുൾപ്പെടെ ബാധകം. ട്രഷറികളിലെ വാംസ് സോഫ്റ്റ്‌വെയറിൽ ഇതനുസരിച്ച് മാറ്റം വരുത്തി. ഇ മെയിലിലൂടെ ഉത്തരവ് ട്രഷറി ഓഫീസർമാർക്ക് കൈമാറി.