ബഹുജനമാർച്ച് ഇന്ന്
കോട്ടയ്ക്കൽ: നഗരസഭയിൽ 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ നൽകിയ തെരുവുവിളക്ക് മെയിന്റനൻസ് പദ്ധതിയിൽ അഴിമതി നടന്നതായി ഭരണസമിതിയിലെ തന്നെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസ്താവിച്ച സാഹചര്യത്തിൽ നഗരസഭാ ചെയർ പേഴ്സൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്ഇന്നുരാവിലെ 10ന് ബഹുജന മാർച്ച് നടത്തുമെന്ന് സി.പി.എം നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് സി പി എം കോട്ടയ്ക്കൽ ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കളായ ടി.പി ഷമീം, പുഷ്പരാജൻ, കൗൺസിലർ എം.ഹനീഫ, മുൻ കൗൺസിലർ ടി.പി സുബൈർ എന്നിവർ പറഞ്ഞു