ഇപ്റ്റ സമ്മേളനം ആരംഭിച്ചു
Tuesday 21 February 2023 12:04 AM IST
കൊച്ചി : ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ ) സംസ്ഥാന സമ്മേളനം പ്രൊഫ എം.കെ. സാനു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്‌സൺ കമലാ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി. ഇപ്റ്റ ദേശീയ കമ്മിറ്റി അംഗവും നാടക പ്രവർത്തകയുമായ ഷേർളി സോമസുന്ദരൻ, ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാലചന്ദ്രൻ ,ചലച്ചിത്ര താരങ്ങളായ ഇ.എ.രാജേന്ദ്രൻ, എൻ.കെ. കിഷോർ, ബൈജു ചന്ദ്രൻ, ഇപ്റ്റ ദേശീയ കമ്മിറ്റി അംഗം ആർ. ജയകുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ. സുധാകരൻ എന്നിവർ സംസാരിച്ചു.