മിഷിഗൺ യൂണിവേഴ്‌സിറ്റി- ആസ്റ്റർ മെഡ്സിറ്റി സഹകരണം
Tuesday 21 February 2023 12:06 AM IST
കൊച്ചി: അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്‌സിറ്റി ഒഫ് മെഡിക്കൽ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവച്ച് ആസ്റ്റർ മെഡ്സിറ്റി. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ- ആരോഗ്യ-ഗവേഷണ മേഖലകളിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ഈ സഹകരണം പ്രയോജനകരമാകുമെന്നും ഇന്ത്യയിലെയും അമേരിക്കയിലെയും ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ചികിത്സാരംഗത്ത് ഒരുപാട് അവസരങ്ങളുണ്ടാകുന്നതിന് ഇത് കാരണമാകുമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
സഹകരണത്തിന്റെ ഭാഗമായി സിമ്പോസിയങ്ങൾ, വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ എന്നിവ നടത്തും. അദ്ധ്യാപക- വിദ്യാർത്ഥി കൈമാറ്റത്തിനുമുള്ള അവസരങ്ങൾക്കും അന്താരാഷ്ട്രതലത്തിൽ ഗവേഷണ വിദ്യാർത്ഥികളുടെ സന്ദർശനങ്ങൾക്കും ധാരണാപത്രം വഴിയൊരുങ്ങും.