തൊഴിലാളി, കർഷക തൊഴിലാളി ജില്ലാ കൺവൻഷൻ

Tuesday 21 February 2023 12:07 AM IST

കൊച്ചി: തൊഴിലാളി, കർഷക തൊഴിലാളി ജില്ലാ കൺവെൻഷൻ 24ന് രാവിലെ 10ന് തൃപ്പൂണിത്തുറയിലെ പി.കെ. കേശവൻ മന്ദിരത്തിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു, കർഷകസംഘടനകൾ ചേർന്ന് ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നടത്തുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനാണ് കൺവൻഷൻ. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി. കൺവെൻഷൻ വിജയിപ്പിക്കണമെന്ന് പി.ആർ മുരളീധരൻ (സി.ഐ.ടി.യു), ടി.സി. ഷിബു (കെ.എസ്.കെ.ടി.യു), എം.സി. സുരേന്ദ്രൻ (കർഷക സംഘം) എന്നിവർ അഭ്യർത്ഥിച്ചു.