ശ്രീരാമകൃഷ്ണ ജയന്തി സന്ദേശ യാത്ര ഇന്ന്

Tuesday 21 February 2023 12:12 AM IST

കൊച്ചി: ശ്രീരാമകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലേയ്ക്ക് ജയന്തി സന്ദേശയാത്ര നടത്തും. വൈകിട്ട് 5ന് ആസാദ് റോഡിലെ ആശ്രമം ജംഗ്ഷനിൽ നിന്ന് സന്ദേശയാത്ര ആരംഭിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ശ്രീരാമകൃഷ്ണ മിഷൻ കൊൽക്കത്ത സ്ഥാപിതമായതിന്റെ 125-ാ മത് വാർഷികവും വൈറ്റില രാമകൃഷ്ണ മഠത്തിന്റെ 75-ാ മത് വാർഷികാഘോഷങ്ങളുടെ മന്നോടിയായിട്ടുള്ള പരിപാടികളുടെയും തുടക്കം കുറിക്കും. സ്വാമി പുരന്ദരാനന്ദ മഹാരാജ്, സ്വാമി ഭുവനാത്മാനന്ദ മഹാരാജ്, ജസ്റ്റിസ് ആർ. ഭാസ്‌കരൻ, ഡോ. വി. നിത്യാനന്ദ ഭട്ട്, സി.എസ്. മുരളധരൻ എന്നിവർ ജയന്തി സന്ദേശം നൽകും.