എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: കാറിൽ ലഹരി വസ്തുക്കളുമായി വിൽപ്പനയ്ക്ക് എത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പിൽ നിധിൻ (22) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.27 ഗ്രാം എം.ഡി.എം.എ, മുപ്പതിനായിരം രൂപ, കത്തി എന്നിവയും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്ന ശൃംഖലയിലെ കണ്ണിയാണെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് ബാബു, ശ്രീനാഥ്, അജിത്ത്, ജൂലിയൻ ക്രൂസ്, മുഹമ്മദ് കാഹിൽ ബഷീർ, വനിതാ ഓഫീസർമാരായ ഗംഗ, രമ്യ, ഡ്രൈവർ സുഭാഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. തുടരന്വേഷണം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ് ഏറ്റെടുത്തു.