ബാലഗോപാലിന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Tuesday 21 February 2023 1:30 AM IST
കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.എൻ. ബാലഗോപാലിന് നേരെ കരിങ്കൊടി കാട്ടി. ഇന്നലെ വൈകിട്ട് അഞ്ചിന് കൊല്ലം കല്ലുംതാഴത്ത് വച്ചാണ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, ജില്ലാസെക്രട്ടറി പി.കെ.അനിൽകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. സ്ഥലത്ത് പൊലീസ് ഇല്ലായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രവർത്തകർ പോയിരുന്നു. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു.