കേരള വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി യൂണിറ്റ് കൺവെൻഷൻ

Tuesday 21 February 2023 1:42 AM IST

കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി യൂണിറ്റ് കൺവെൻഷൻ സമിതി ജില്ലാ സെക്രട്ടറി മഞ്ചു സുനിൽ ഉദ്ഘാടനം ചെയ്തു. എ.അജയൻ അദ്ധ്യക്ഷനായി. എം.ഇ.കെ.ഷാനവാസ് സ്വാഗതം പറഞ്ഞു. സമിതി ഏരിയാ സെക്രട്ടറി എം.എസ്.അരുൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ.നിസാർ, പീറ്റർ എഡ്വിൻ, ജില്ലാ ട്രഷറർ ചവറ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വ്യാപാരികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് സമിതി ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണനും സംഘടനാ പൊതു വിഷയങ്ങളെക്കുറിച്ച് ഏരിയാ പ്രസിഡന്റ് എ. എ. ലത്തീഫും സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷംസ് (പ്രസിഡന്റ്), നാസിറ (വൈസ് പ്രസിഡന്റ്), എം.ഇ.കെ.ഷാനവാസ് (സെക്രട്ടറി), അഷറഫ് പള്ളത്ത് കാട്ടിൽ (ജോയിന്റ് സെക്രട്ടറി), മൻസൂർ (ട്രഷറർ) ഉൾപ്പെട്ട 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.