ഹൈമാസ്റ്റ്-ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം

Tuesday 21 February 2023 1:45 AM IST

കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലത്തിൽ 2021-22 വർഷത്തെ എം.എൽ.എ ആസ്തി വികസ ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ ഹൈമാസ്റ്റ്-ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. 2021-22 വർഷം മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലായി 13 ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകളാണ് അനുവദിച്ചത്.13 കേന്ദ്രങ്ങളിലും ലൈറ്റുകളുടെ പണി പൂർത്തീകരിച്ചിട്ടുണ്ട്. അതിൽ ചിതറ മഹാദേവർ കുന്ന് ജംഗ്‌ഷൻ, ചിതറ വേങ്കോട് ക്ഷേത്രം ജംഗ്‌ഷൻ, അലയമൺ ആനക്കുളം ജംഗ്‌ഷൻ, കടയ്ക്കൽ കോട്ടപ്പുറം കാഷ്യു ഫാക്‌ടറി ജംഗ്‌ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. 22-23 സാമ്പത്തികവർഷം മണ്ഡലത്തിൽ അനുവദിച്ച 17 ലൈറ്റുകൾക്കും വൈകാതെ ഭരണാനുമതി ലഭിച്ച് ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുന്നതിന് സാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലൈറ്റുകളുടെ വാറണ്ടി പിരിയഡിന് ശേഷമുള്ള മെയ്ന്റനൻസുകൾ ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ നിർവഹിക്കും.