ചുരം റോഡിൽ നവീകരണ പ്രഹസനം

Wednesday 22 February 2023 12:23 AM IST
അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ റോഡ് തകർന്ന നിലയിൽ.

രണ്ടുമാസം മുമ്പ് നവീകരിച്ച ഭാഗം തകർന്നു

മണ്ണാർക്കാട്: അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ രണ്ടുമാസം മുമ്പ് നവീകരിച്ച റോഡ് തകർന്നു. കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്ന് കോൺക്രീറ്റ് കമ്പി പുറത്തുകണ്ടു തുടങ്ങി. ലക്ഷങ്ങൾ ചെലവഴിച്ചാണ് നവീകരണം നടത്തിയത്.

വെറും 50 മീറ്റർ കോൺക്രീറ്റ് ചെയ്യാൻ ഒരാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ഒരാഴ്ച ജനം യാത്രാ ദുരിതത്തിലായി. ഇതെല്ലാം സഹിച്ച് നവീകരണത്തോട് സഹകരിച്ച പൊതുജനത്തെ വിഡ്ഢികളാക്കിയാണ് നവീകരിച്ച ഭാഗങ്ങൾ ആഴ്ചകൾക്കുള്ളിൽ തകർന്ന് തുടങ്ങിയത്.