സ്റ്റാർട്ടപ്പിന് ഒന്നാം സ്ഥാനം

Wednesday 22 February 2023 12:06 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗ് സിവിൽ വിഭാഗത്തിൽ പാർടൈം ഗവേഷകനായ തോമസ് ജോണിന്റെ സ്റ്റാർട്ടപ്പ് സംരംഭമായ 'ഇന്നോവറ്റീവ് ടെക്‌നോളജീസ് ഇന്റഗ്രേറ്റഡ്' എന്ന സ്റ്റാളിന് 35-ാമത് ശാസ്ത്ര കോൺഗ്രസിനോട് അനുബന്ധിച്ചു നടത്തിയ നാഷണൽ സയൻസ് എക്‌സ്‌പോയിൽ സ്റ്റാർട്ടപ്പ് വിഭാഗത്തിൽ ബെസ്റ്റ് സ്റ്റാളിനുള്ള അവാർഡ് ലഭിച്ചു. വ്യവസായിക ഉപഉത്പന്നങ്ങളുടെയും പാഴ് വസ്തുക്കളുടെയും പുനർ ഉപയോഗത്തിലൂടെ നിർമ്മിക്കുന്ന ആൽക്കലി ആക്ടിവേറ്റഡ് പ്രീകാസ്‌റ്റ് കോൺക്രീറ്റ് ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ഡോ. റോയ് എം. തോമസിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തുന്നത്.