രോഗികൾക്ക് ധനസഹായവുമായി മുളയങ്കാവ് ദേവസ്വം
Wednesday 22 February 2023 12:20 AM IST
ചെർപ്പുളശേരി: അഗതികൾക്കും അശരണരായവർക്കും താങ്ങായി മുളയങ്കാവ് ക്ഷേത്രം ദേവസ്വം ഭരണ സമിതി. പദ്ധതി പ്രകാരം 20 രോഗികൾക്കുള്ള ധനസഹായ വിതരണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.രമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ കെ.ഗംഗാധരൻ മുഖ്യാതിഥിയായി. ട്രസ്റ്റി ബോർഡ് ചെയർമാൻ സി.രാജൻ അദ്ധ്യക്ഷനായി. ദേവസ്വം എക്സി.ഓഫീസർ ആർ.രത്മേഷ്, മേൽശാന്തി ഗിരീഷ് എമ്പ്രാന്തിരി, പഞ്ചായത്തംഗം കെ.ബാലഗംഗാധരൻ, മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗം പ്രീത, ട്രസ്റ്റി ബോർഡംഗം എ.രാജേഷ്, ഇ.ഹരിദാസൻ, അമ്മത്തൊടി രാധാകൃഷ്ണൻ സംസാരിച്ചു.