അറബിക്കടലിൽ ആൽഗകൾ

Wednesday 22 February 2023 12:04 AM IST

കൊച്ചി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച (ഹംഫുൾ ആൽഗൽ ബ്ലൂം) വർദ്ധിക്കുന്നതായി വിദഗ്ദ്ധർ. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അറിബിക്കടലിൽ 2000 മുതൽ 2020 വരെയുള്ള കാലളവിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച ഏകദേശം മൂന്ന മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും മത്സ്യശാസ്ത്രജ്ഞർ പറയുന്നു. കൊച്ചിയിൽ നടക്കുന്ന വൺ ഹെൽത് അക്വാകൾച്ചർ ഇന്ത്യ ശില്പശാലയിലാണ് അഭിപ്രായമുയർന്നത്. ഇത് കടലിലെ കൂടുമത്സ്യക്കൃഷിപോലെയുള്ള കൃഷിരീതികളെ സാരമായി ബാധിക്കും. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ആഗോളതലത്തിൽ ആരോഗ്യസംരക്ഷണമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണുയർത്തുന്നതെന്ന് സിഫാസ്‌ യു.കെ പ്രിൻസിപ്പൽ സയന്റിസ്റ്റ്‌ ഡോ. ഡേവിഡ് വെർണർ ജെഫ്രി പറഞ്ഞു.