കൺസ്യൂമർ ഫെഡ് സൊസൈറ്റി

Wednesday 22 February 2023 12:28 AM IST

കൊച്ചി: കൺസ്യൂമർ ഫെഡ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കടവന്ത്ര ഗാന്ധിനഗറിലെ ഇ. ബാലാനന്ദൻ മന്ദിരത്തിന് സമീപം ചേർന്ന യോഗത്തിൽ കൗൺസിലർ ബിന്ദു ശിവൻ അദ്ധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ലോഗോ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പ്രകാശനം ചെയ്തു. ആദ്യനിക്ഷേപ സ്വീകരണം കില ചെയർമാൻ കെ.എൻ. ഗോപിനാഥ് നിർവഹിച്ചു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മയിൽ, എം.ഡി. എം.സലിം, ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത, ടി.എസ്. ഷീബ, കെ.വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.