ജില്ലാ പര്യടനം പൂർത്തീകരിച്ചു

Wednesday 22 February 2023 12:09 AM IST

തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി നടത്തുന്ന കേരള പദയാത്ര എറണാകുളം ജില്ലയിലെ പര്യടനം പൂർത്തീകരിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ എസ്.എ.ഗോപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരിയും ശ്രീനാരായണ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരുമായ ഇ.എൻ. മണിയപ്പൻ അദ്ധ്യക്ഷനായി. പദയാത്രാ ക്യാപ്ടൻ ഡോ. കെ.വി കുഞ്ഞികൃഷ്ണൻ, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമേൽ, പദയാത്ര മാനേജർ പി.രമേഷ് കുമാർ, സഹമാനേജർ എൽ. ഷൈലജ, കാമ്പയിൻ സെൽ കൺവീനർ എം. ദിവാകരൻ എന്നിവർ സംസാരിച്ചു.