മിലപ് നൂതന ശസ്ത്രക്രിയ

Wednesday 22 February 2023 12:25 AM IST

കൊച്ചി: ഇന്ത്യയിൽ ആദ്യമായി മിനിമലി ഇൻവേസിവ് ലേസർ എനുക്ലിയെഷൻ ഒഫ് ദി പ്രോസ്റ്റേറ്റ് (മിലപ്) ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മെഡ്സിറ്റി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പാലാ സ്വദേശിയായ ബേബിച്ചനാണ് (52) നൂതന ശസ്ത്രക്രിയ്ക്ക് വിധേയനായത്. ആസ്റ്റർ മെഡ്സിറ്റി ലേസർ എൻഡോ യൂറോളജി വിഭാഗം പ്രോഗ്രാം ഡയറക്ടർ ഡോ. സന്ദീപ് പ്രഭാകരൻ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ശസ്ത്രക്രിയ പൂർത്തീകരിച്ച് 48മണിക്കൂറിനകം ബേബിച്ചൻ നാട്ടിലേക്ക് മടങ്ങി. മിലപ് മുഖേനയുള്ള ഇന്ത്യയിലെ ആദ്യത്തെ ശസ്ത്രക്രിയ പൂർത്തീകരിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി എൻഡോയൂറോളജി വിഭാഗം പ്രോഗ്രാം ഡയക്ടർ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.

Advertisement
Advertisement