അറ്റൻഡർ ഒഴിവ്
Wednesday 22 February 2023 12:23 AM IST
പത്തനംതിട്ട : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എസ്.സി പ്രയോറിറ്റി വിഭാഗത്തിൽ അറ്റൻഡർ (വനിതകൾക്കു മാത്രം) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സിയോടൊപ്പം ഏതെങ്കിലും എ ക്ലാസ് രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഹോമിയോ ക്ലിനിക്കിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയം. വയസ് 18നും 41നും മദ്ധ്യേ. ശമ്പളം പ്രതിമാസം 18,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് ആറിന് മുമ്പായി നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. എസ്.സി വിഭാഗത്തിന്റെ അഭാവത്തിൽ സംവരണവിഭാഗത്തേയോ ജനറൽ വിഭാഗത്തെയോ പരിഗണിക്കും.