യുവജന കമ്മിഷൻ യുവ കർഷക സംഗമം

Wednesday 22 February 2023 12:41 AM IST

പത്തനംതിട്ട : സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം മാർച്ച് ആറ്, ഏഴ് തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ സംഘടിപ്പിക്കും. പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജം നൽകുകയുമാണ് സംഗമത്തിന്റെ ഉദ്ദേശം. 18നും 40നും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യം ഉള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ബയോഡേറ്റയോടൊപ്പം youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മിഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 28ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ : 0471 2308630.

Advertisement
Advertisement