ഫ്രണ്ട് ഓഫീസ് പ്രവർത്തനം തുടങ്ങി
Wednesday 22 February 2023 12:43 AM IST
മുക്കം: നഗരസഭാ ഫ്രണ്ട് ഓഫീസ് കൂടുതൽ ജനോപകാരപ്രദമാക്കുന്നതിന് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാറ്റി സ്ഥാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇതോടെ കെട്ടിടത്തിന്റെ മുകൾനിലയിലുള്ള ഓഫീസിൽ കയറിയെത്താനുള്ള ബുദ്ധിമുട്ടും വിവിധ സെക്‌ഷനുകളിൽ കയറിയിറങ്ങതും ഒഴിവാകുമെന്നും എല്ലാ സേവനങ്ങളും ഒരിടത്തു നിന്നു തന്നെ ലഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.റുബീന, വി.കുഞ്ഞൻ, മുഹമ്മദ് അബ്ദുൽ മജീദ്, പ്രജിത പ്രദീപ്, കൗൺസിലർമാരായ എം.ടി വേണുഗോപാലൻ, വേണു കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, വിവിധ സംഘടനാപ്രതിനിധികൾ എ.കെ.ഉണ്ണിക്കൃഷ്ൻ, സി.കെ.വിജയൻ, നഗരസഭ സെക്രട്ടറി എം.വിജില എന്നിവർ സംബന്ധിച്ചു.