ഓടകൾക്ക് മേൽമൂടിയായി

Wednesday 22 February 2023 12:47 AM IST

മല്ലപ്പള്ളി : വെണ്ണിക്കുളം -തടിയൂർ റോഡിൽ തുണ്ടിയിൽ പടിയിൽ ഓടകൾക്ക് മേൽമൂടി സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു.

തകർന്നു കിടന്നിരുന്ന തടിയൂർ- വെണ്ണിക്കുളം റോഡ് പുനരുദ്ധരിച്ചതുസംബന്ധിച്ചും അപകടക്കെണികൾക്കു മാത്രം പരിഹാരമാകാതെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 10ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടിയായത്. ഓടകൾ മൂടുന്നതിനുള്ള കോൺക്രീറ്റ് സ്ലാബുകളുടെ നിർമ്മാണവും, പള്ളിപ്പടി, വെണ്ണിക്കുളം ഭാഗങ്ങളിലെ സംരക്ഷണഭിത്തികളുടെ നിർമ്മാണവും, കൊട്ടിയമ്പലത്തിന് സമീപത്തെ കലുങ്ക് നിർമ്മാണവും പൊതുമരാമത്ത് അധികാരികളുടെ നിർദ്ദേശത്തെ തുടർന്ന് ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കൊപ്പം പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചതോടെ വലിയ ദുരന്തങ്ങൾക്ക് ഒഴിവാക്കുന്നതിന് നവീകരണ പ്രവർത്തി സഹായകരമാവും.