കേരള സർവകലാശാല പരീക്ഷ മാറ്റി

Wednesday 22 February 2023 1:54 AM IST

തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇന്ന് നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.കോം (റെഗുലർ-2021അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018-2019 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷ മാർച്ച് 16 ലേക്ക് മാ​റ്റി. പരീക്ഷാസമയത്തിനും കേന്ദ്രത്തിനും മാ​റ്റമില്ല.

2022 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.കോം (ഇന്റർനാഷണൽ ട്രേഡ്) ന്യൂജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ മ്യൂസിക്/വീണ/വയലിൻ/മൃദംഗം/ഡാൻസ് (കേരളനടനം) പരീക്ഷകളുടെ പ്രാക്ടിക്കൽ 27മുതൽ നടത്തും.