കേരള സർവകലാശാല പരീക്ഷ മാറ്റി
Wednesday 22 February 2023 1:54 AM IST
തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇന്ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം (റെഗുലർ-2021അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018-2019 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷ മാർച്ച് 16 ലേക്ക് മാറ്റി. പരീക്ഷാസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
2022 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.കോം (ഇന്റർനാഷണൽ ട്രേഡ്) ന്യൂജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2022 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക്/വീണ/വയലിൻ/മൃദംഗം/ഡാൻസ് (കേരളനടനം) പരീക്ഷകളുടെ പ്രാക്ടിക്കൽ 27മുതൽ നടത്തും.