കെ.എസ്.ടി.എ ഭാരവാഹികൾ
Wednesday 22 February 2023 12:05 AM IST
കാഞ്ഞങ്ങാട്: 32-ാമത് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് സമാപനം. ഡി.സുധീഷിനെ പ്രസിഡന്റായും എൻ.ടി.ശിവരാജനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.ടി.കെ.എ.ഷാഫിയാണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി എ.കെ.ബീന (കണ്ണൂർ),എൽ.മാഗി (എറണാകുളം), കെ.വി.ബെന്നി (എറണാകുളം),കെ.സി.മഹേഷ് (കണ്ണൂർ), എം.എ.അരുൺകുമാർ (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി കെ.ബദറുന്നീസ (മലപ്പുറം), കെ.രാഘവൻ (കാസർകോട്), എ.നജീബ് (തിരുവനന്തപുരം), എം.കെ.നൗഷാദലി (പാലക്കാട്), പി.ജെ.ബിനേഷ് (വയനാട്) എന്നിവരെയും തിരഞ്ഞെടുത്തു. 31അംഗസംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയേയും 85 അംഗസംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.