തദ്ദേശ സ്ഥാപനങ്ങളെയും പിഴിയുന്നോ? ഹൈക്കോടതി

Wednesday 22 February 2023 12:00 AM IST

കൊച്ചി: സർക്കാരിന്റെ പരിപാടികൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിക്കാൻ എങ്ങനെ സർക്കാരിന് ഉത്തരവിടാനാവുമെന്ന് ഹൈക്കോടതി. ഓരോ പ്രവൃത്തിക്കും പണം നൽകാൻ പഞ്ചായത്ത് സമിതിയുടെ അനുമതി വേണമെന്ന് പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ ഇതൊന്നുമില്ലാതെ എങ്ങനെ പണം നൽകാനാവുമെന്ന് ജസ്റ്റിസ് അനു ശിവരാമൻ ചോദിച്ചു.

തദ്ദേശ സ്ഥാപന ദിനം ആചരിക്കാൻ പഞ്ചായത്തുകളിൽ നിന്ന് സർക്കാർ നിർബന്ധിതമായി പണം പിരിക്കുന്നതായി ആരോപിച്ച് കൊല്ലം മുഖത്തല ബ്ളോക്ക് പഞ്ചായത്തംഗവും യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫൈസൽ കുളപ്പാടം നൽകിയ ഹർജിയിലാണ് കോടതിയുടെ ചോദ്യം. സർക്കാരിന്റെ വിശദീകരണം തേടിയ സിംഗിൾബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

പഞ്ചായത്തുകൾ പണം നൽകണമെന്ന് തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജനുവരി 28നു നൽകിയ ഉത്തരവിനെതിരെയാണ് ഹർജി. ഏതു ഫണ്ടിൽ നിന്ന് എങ്ങനെ പണം നൽകണമെന്നും നടപടിക്രമങ്ങളും ഉത്തരവിൽ പറയുന്നില്ല. തനതുഫണ്ടിന്റെ കുറവ് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ നിർബന്ധിത പിരിവിന്റെ അമിതഭാരം കൂടി സർക്കാർ അടിച്ചേൽപ്പിക്കുകയാണ്.

പാലക്കാട്ട് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന് ഇതിനകം പണം നൽകിക്കഴിഞ്ഞു. ഭരണസമിതിയിലെ പകുതിയിലേറെ അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ തുക അനുവദിക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കപ്പെടുന്നില്ല. സർക്കാർ ഉത്തരവു റദ്ദാക്കി, പഞ്ചായത്തുകൾ നൽകിയ പണം തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് : പി.​വി.​സി​ ​കാ​ർ​ഡി​ന് ​അ​നു​മ​തി

കൊ​ച്ചി​:​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സി​നും​ ​ആ​ർ.​സി​ ​ബു​ക്കി​നും​ ​ചി​പ്പ് ​ഇ​ല്ലാ​ത്ത​ ​പി.​വി.​സി​ ​പെ​റ്റ് ​ജി​ ​കാ​ർ​ഡ് ​ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള​ ​ന​ട​പ​ടി​യു​മാ​യി​ ​സ​ർ​ക്കാ​രി​ന് ​മു​ന്നോ​ട്ടു​ ​പോ​കാ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ചി​പ്പു​ള്ള​ ​സ്‌​മാ​ർ​ട്ട് ​ഒ​പ്റ്റി​ക്ക​ൽ​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​മാ​റ്റി​യെ​ന്നും​ ​ചി​പ്പി​ല്ലാ​ത്ത​ ​പി.​വി.​സി​ ​ജി​ ​കാ​ർ​ഡു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​തീ​രു​മാ​നി​ച്ചെ​ന്നും​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എം.​ ​ഷീ​ല​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തു​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്‌​താ​ഖ്,​ ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​ഇ​തി​നു​ള്ള​ ​ടെ​ണ്ട​ർ​ ​അ​ന്തി​മ​മാ​ക്കു​ന്ന​തി​ന് ​മു​മ്പ് ​ന​ട​പ​ടി​ക​ൾ​ ​കോ​ട​തി​യെ​ ​അ​റി​യി​ക്ക​ണം.​ ​പി.​വി.​സി​ ​ജി​ ​കാ​ർ​ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​അ​ന്തി​മ​മാ​ക്കു​ന്ന​തി​നെ​തി​രെ​ ​ഡ​ൽ​ഹി​ ​ആ​സ്ഥാ​ന​മാ​യ​ ​റോ​സ്‌​മെ​ർ​ട്ട​ ​സൊ​ല്യൂ​ഷ​ൻ​സ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ച്ച​ത്.​ ​ഹ​ർ​ജി​ ​ഫെ​ബ്രു​വ​രി​ 28​നു​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.