ജമാഅത്തെ ബന്ധം: ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് വി.ഡി. സതീശൻ

Wednesday 22 February 2023 12:00 AM IST

തേഞ്ഞിപ്പലം: ജമാഅത്തെ ഇസ്‌ലാമി-ആർ.എസ്.എസ് ചർച്ചയിൽ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധവും പ്രതിരോധത്തിൽ നിൽക്കുന്ന മുഖ്യമന്ത്രിയുടെ വിഷയം മാറ്റാനുള്ള ശ്രമവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് പിണറായിയുടേത്. ശ്രീ എം എന്ന ആത്മീയാചാര്യന്റെ മദ്ധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളുമൊത്ത് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ സി.പി.എം-ആർ.എസ്.എസ് അക്രമം അവസാനിപ്പിക്കാനായിരുന്നു രഹസ്യചർച്ച. അന്നുമുതൽ സി.പി.എം-ആർ.എസ്.എസ് സംഘട്ടനം അവസാനിച്ചു. പിന്നീട് കോൺഗ്രസിലെ ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്താൻ തുടങ്ങി. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയ 1977 മുതൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള 42 വർഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. ഇപ്പോൾ പുതുതായി പിണറായി കണ്ടെത്തിയ വർഗീയത എന്താണ്.

1977ലും 89ലും ആർ.എസ്.എസുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച പിണറായി യു.ഡി.എഫിനെ പഠിപ്പിക്കേണ്ട. വർഗീയവാദികളുമായി സന്ധി ചെയ്യില്ലെന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. റോഡരികിൽ നിന്ന് രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടിയപ്പോൾ ആയിരം പൊലീസുകാർക്ക് പിന്നിലൊളിച്ച മുഖ്യമന്ത്രി പരിഹാസപാത്രമായി.

എം.വി.ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത് പാർട്ടി എത്തപ്പെട്ടിരിക്കുന്ന ജീർണ്ണതയിൽ നിന്ന് പുറത്തുവരാനുള്ള സ്വയം പ്രതിരോധ യാത്രയാണെന്നും സതീശൻ പരിഹസിച്ചു.

സി.​പി.​എം​ ​ജീ​ർ​ണ​ത​യു​ടെ പ​ടു​കു​ഴി​യി​ൽ​:​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ജീ​ർ​ണ​ത​യു​ടെ​ ​പ​ടു​കു​ഴി​യി​ൽ​ ​വീ​ണ​ ​സി.​പി.​എം​ ​കേ​ര​ള​ ​ഘ​ട​ക​ത്തെ​ ​തി​രു​ത്താ​ൻ​ ​പാ​ർ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​ത​യ്യാ​റാ​ണോ​ ​എ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​എ​ല്ലാ​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സി.​പി.​എം​ ​പ​ങ്ക് ​വ്യ​ക്ത​മാ​യ​ ​അ​തീ​വ​ഗു​രു​ത​ര​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നേ​ർ​വ​ഴി​ ​കാ​ട്ടാ​ൻ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​ഇ​ട​പെ​ടു​മോ​ ​എ​ന്ന​ത​ട​ക്കം​ 10​ ​ചോ​ദ്യ​ങ്ങ​ൾ​ ​സു​ധാ​ക​ര​ൻ​ ​ഉ​യ​ർ​ത്തി.​ ​പി.​കൃ​ഷ്ണ​പി​ള്ള​യും​ ​എ.​കെ.​ജി​യും​ ​ഇ.​എം.​എ​സും​ ​ന​യി​ച്ച​ ​സി.​പി.​എ​മ്മി​നെ​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​എം.​വി​ ​ഗോ​വി​ന്ദ​നും​ ​ന​യി​ക്കു​മ്പോ​ൾ​ ​അ​ത് ​അ​ധോ​ലോ​ക​ ​സം​ഘ​മാ​യി​ ​മാ​റി​യി​ട്ടും​ ​കേ​ന്ദ്ര​നേ​തൃ​ത്വം​ ​പാ​ലി​ക്കു​ന്ന​ ​നി​ശ​ബ്ദ​ത​ ​ഭ​യാ​ന​ക​മാ​ണ്. ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​യി​ട​പാ​ടി​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​തെ​ളി​വു​ക​ൾ​ ​പു​റ​ത്തു​വ​ന്നി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ്ധ​തി​യെ​ ​ന്യാ​യീ​ക​രി​ക്കു​ന്നു.