എച്ച്.എസ്.എസ്.ടി.എ:  അനിൽ എം. ജോർജ് വീണ്ടും ജനറൽ സെക്രട്ടറി

Wednesday 22 February 2023 12:15 AM IST


സുൽത്താൻ ബത്തേരി: നിലവിലുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണനെ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും അനിൽ എം. ജോർജിനെ ജനറൽ സെക്രട്ടറിയായും എച്ച്.എസ്.എസ്.ടി.എ 32-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഡോ. എസ്.എൻ. മഹേഷ് ബാബുവാണ് ട്രഷറർ. അസോസിയേറ്റ് ജനറൽ സെക്രട്ടറിമാരായി എം. റിയാസ്, ആയിര സുനിൽ കുമാർ എന്നിവരെയും സീനിയർ വൈസ് പ്രസിഡന്റായി റോയിച്ചൻ ഡൊമിനിക്കിനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: പി സുജാത, കെ.വെങ്കിടമൂർത്തി, പി.ഭാസ്‌കരൻ, ഡോ.വി അബ്ദുൾ സമദ്, കെ.പി. അനിൽകുമാർ, റോണിജേക്കബ് (വൈസ് പ്രസിഡന്റുമാർ) എം.വി. അഭിലാഷ്, ടി.എസ്. ഡാനീഷ്, എൻ. സദാശിവൻ, രാജൻ തോമസ്, കെ.എ. അഫ്സൽ, വി.എം. ജയപ്രദീപ്, പി.കെ. രാജരാജൻ (സെക്രട്ടറിമാർ), നയനാദാസ് (വനിതാ ഫോറം കൺവീനർ).

Advertisement
Advertisement