സഹകരണ എക്സ്പോ ഏപ്രിൽ 22 മുതൽ
Wednesday 22 February 2023 12:22 AM IST
കൊച്ചി: സഹകരണ മേഖലയിലെ ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിലേക്ക് കൂടുതൽ സംഘങ്ങളെ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് സഹകരണ എക്സ്പോ ഏപ്രിൽ 22മുതൽ 30വരെ എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായ എക്‌സ്‌പോയുടെ സംഘാടക സമിതി രൂപീകരണ യോഗം ബി.ടി.എച്ച് ഹോട്ടലിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.