മുഖ്യമന്ത്രിയുടെ വെബ്സൈറ്റിന് 21.65 ലക്ഷം
Tuesday 21 February 2023 11:25 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വെബ്സൈറ്റും ശക്തിപ്പെടുത്തുന്നതിനുള്ള കമ്പ്യൂട്ടറുകളും ഹാർഡ് വെയറുകളും വാങ്ങുന്നതിന് 21.65 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ വെബ്സൈറ്റിന്റെ പരിപാലനം, സമൂഹ മാദ്ധ്യമ മെറ്റിരീയലുകളുടെ നിർമ്മാണം തുടങ്ങിയവയ്ക്കായാണ് 21,65,747 രൂപയ്ക്ക് ഭരണാനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ജീവനക്കാരെ വിനിയോഗിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കെൽട്രോൺ സമർപ്പിച്ച ഉപകരണങ്ങളുടെ വില സഹിതമാണ് ഭരണാനുമതിക്കുള്ള അംഗീകാരത്തിനായി സമർപ്പിച്ചത്. പ്രതിഷേധങ്ങൾ പ്രതിരോധത്തിലാക്കുമ്പോൾ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ശക്തിപ്പെടുത്തി പ്രതിരോധിക്കുകയെന്ന തന്ത്രമാണ് സർക്കാരിന്റേത്.